മുംബൈ: യുവ നടി സഞ്ജിത ഉഗാളെ (22) യുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ യുവതിയെ മുംബൈയിലെ നാലസൊപാര ഈസ്റ്റിലെ സ്വന്തം വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് താരം ഇൻസ്റ്റഗ്രാമിൽ നൃത്ത വീഡിയോ പങ്കുവെച്ചിരുന്നു. ......
ന്യൂഡൽഹി: 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കേണ്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരത്തെ നടത്തുന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നതായി റിപ്പോർട്ട്. പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് നിലവിലെ ഷെഡ്യൂൾ പ്രകാരം അടുത്ത വർഷം തുടക്കത്തിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ......
പൂനെ/ന്യൂഡൽഹി:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ അപകീർത്തിക്കേസിന്റെ വിചാരണയ്ക്കിടെ നാടകീയ നീക്കങ്ങൾ. വലതുപക്ഷ പ്രത്യയശാസ്ത്രജ്ഞൻ വിനായക് ദാമോദർ സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ, തന്റെ മുത്തശ്ശൻ ശിക്ഷാ ഇളവ് തേടി ബ്രിട്ടീഷ് സർക്കാരിന് 10 തവണ കാരുണ്യഹർജി നൽകിയിരുന്നുവെന്ന് പൂനെയിലെ പ്രത്യേക എം.പി/എം.എൽ.എ കോടതിയിൽ സാക്ഷ്യപ്പെടുത്തി.
പ്രത്യേക ജഡ്ജി അമോൽ ഷിൻഡെക്ക് മുൻപാകെ നടന്ന ക്രോസ് വിസ്താരത്തിലാണ് സത്യകി സവർക്കർ ഇക്കാര്യം സമ്മതിച്ചത്. ......
ന്യൂഡൽഹി: മധ്യപ്രദേശ് ലോകായുക്ത ഓർഗനൈസേഷന്റെ പ്രത്യേക പോലീസ് വിഭാഗത്തിന് ( വിവരാവകാശ ( നിയമത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിനായി ഈ വിഭാഗത്തെ 'രഹസ്യാന്വേഷണ-സുരക്ഷാ സംഘടന'യായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
വിവരാവകാശ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ ഉത്തരവിട്ട മധ്യപ്രദേശ് ഹൈക്കോടതി വിധി ജസ്റ്റിസ് ജെ.കെ. ......
ദേശീയ തലത്തിലെ നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകള്‍ക്കും രാജ്യത്തെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കുമെതിരെ ജയ്പൂരിലെ പ്രശസ്തമായ ഷഹീദ് സ്മാരകില്‍ സംഘടിപ്പിച്ച വലിയ പ്രതിഷേധ പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അണികള്‍ തോളിലേറ്റിക്കൊണ്ട് വേദിയിലേക്ക് വരുന്നതിനിടെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് പെട്ടെന്ന് പാഞ്ഞടുത്ത രണ്ടുപേർ അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു. ......
ബംഗളുരു: വിശ്രുത എഴുത്തുകാരനും പത്രാധിപരുമായിരുന്ന പി ലങ്കേഷിന്റെ ഭാര്യ, വർഗ്ഗീയവാദികൾ വെടിവെച്ചുകൊന്ന ഗൗരി ലങ്കേഷിന്റെയും പ്രശസ്ത സിനിമാസംവിധായകയായ കവിത ലങ്കേഷിന്റെയും അമ്മ എന്നതിലുപരി വ്യക്തിത്വമുള്ള ഒരു സ്ത്രീരത്നമായിരുന്നു അവർ. ഗൗരി കൊല്ലപ്പെട്ട കാലയളവിൽ ഇന്ദിരാ ലങ്കേഷിന്റെ അഭിമുഖം കേരളശബ്ദം പ്രസിദ്ധീകരിച്ചിരുന്നു. ......
രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇസ്ലാംപൂർ ഗ്രാമത്തിന്റെ പേര് ‘ശ്രീരാംപൂർ’ എന്നാക്കി മാറ്റാനുള്ള നീക്കം വിവാദമാകുന്നു. ഏകദേശം 400 വർഷത്തിലേറെ പഴക്കമുള്ള ഗ്രാമത്തിന്റെ പേരുമാറ്റം ചരിത്രപരമായ പൈതൃകത്തെയും പ്രാദേശിക സ്വത്വത്തെയും ബാധിക്കുമെന്നാണ് നാട്ടുകാരുടെ ആരോപണം. ......
ന്യൂഡൽഹി: രാജ്യത്തെ എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും 2026-27 അധ്യയന വർഷം മുതൽ ആറാം ക്ലാസിലും ഒൻപതാം ക്ലാസിലും സംസ്കൃതം മൂന്നാം ഭാഷയായി പഠിക്കുന്ന വിദ്യാർഥികൾക്കായി കുറഞ്ഞത് ഒരു ഡിവിഷനെങ്കിലും ഉറപ്പാക്കാൻ നിർദേശം. ത്രിഭാഷാ നയം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രീയ വിദ്യാലയ സംഗതൻ (കെവിഎസ്) പുതിയ സർക്കുലർ പുറത്തിറക്കിയത്.
മൂന്നാം ഭാഷ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം തേടാൻ സ്കൂൾ അധികൃതരോട് നിർദേശിച്ചിട്ടുണ്ട്. ......
കാമുകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ വിവാഹിതനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ബ്യാദരഹള്ളിയിലാണ് സംഭവം.......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സൂചന. ന്യൂസ് 18 ബംഗ്ലാ പുറത്തുവിട്ട റിപ്പോർട്ടും പൊലീസ് ശേഖരിച്ച പ്രാഥമിക വിവരങ്ങളുമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ......